Kannur
പയ്യാമ്പലം ബീച്ചില്‍ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; കടലില്‍ കാണാതായ വാരം സ്വദേശിയുടേതാണെന്ന് സംശയം
4 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യാമ്പലം ബീച്ചില്‍ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് പയ്യാമ്ബലും അറേബ്യൻ റിസോർട്ട് പരിസരത്ത് കടല്‍ ഭിത്തിയോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ തിങ്കളാഴ്ച്ച അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹമാണ് ഇതെന്ന് സംശയിക്കുന്നു.
ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രിനീഷിനെയാണ് തിങ്കളാഴ്ച്ച വൈകിട്ട് കടലില്‍ കുളിക്കുന്നതിനിടെ കാണാതായത്. കൂടെ കുളിക്കാനിറങ്ങിയ പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തില്‍ പികെ ഗണേഷൻ നമ്ബ്യാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.വിവരം അറിഞ്ഞ് പ്രിനീഷിൻ്റെ ബന്ധുകളും സുഹൃത്തുക്കളും പയ്യാമ്ബലത്തേക്ക് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.





