Kannur
Home•News

കാറിടിച്ച്‌ ബൈക്ക് യാത്രക്കാരനും കുടുംബവും ഗുരുതരാവസ്ഥയിൽ

30 Jun 20251 മിനിറ്റ് വായന
കാറിടിച്ച്‌ ബൈക്ക് യാത്രക്കാരനും കുടുംബവും ഗുരുതരാവസ്ഥയിൽ

 



എതിർദിശയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച്‌ ബൈക്ക് യാത്രക്കാരനും കുടുംബത്തിനും പരിക്കേറ്റു. കുടുംബശ്രീ കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ പെരുമ്ബടവ് തലവിലെ പി.കെ.രത്നേഷ് (33), ഭാര്യ അശ്വതി (24), മകള്‍ ഇഷാനി (മൂന്ന്) എന്നിവർക്കാണു ഗുരുതരമായി പരിക്കേറ്റത്. ഇവരെ കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മലയോര ഹൈവേയില്‍ നടുവില്‍ ബിടിഎം ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്നിലായിരുന്നു അപകടം. രത്നേഷും കുടുംബവും തലവില്‍ നിന്നും ചേപ്പറമ്ബിലുള്ള ഭാര്യവീട്ടിലേക്കു പോകുമ്ബോള്‍ എതിർ ഭാഗത്തുനിന്നും രണ്ടു വാഹനങ്ങളെ മറികടന്ന് തെറ്റായ ദിശയില്‍ അമിതവേഗതയില്‍ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

പെരുമ്ബടവ് സ്വദേശി പെരുവംകാവുങ്കല്‍ പി.എ. അനീഷ് (35) വാടകയ്ക്കെടുത്ത കാറാണ് അപകടമുണ്ടാക്കിയത്. ഇയാളായിരുന്നു കാറ് ഓടിച്ചിരുന്നത്. 

ഇവർ കുടുംബസമേതം കൊട്ടിയൂരില്‍ പോയി പെരുമ്ബടവിലേക്ക് മടങ്ങുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക