Kannur
HomeNews

കണ്ണൂർ ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടയിൽ പ്രവാസി മരിച്ചു

23 Jun 20251 മിനിറ്റ് വായന
കണ്ണൂർ ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടയിൽ പ്രവാസി മരിച്ചു

 


ചെറുപുഴ : ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടെ  പ്രവാസി മരണപ്പെട്ടു.മാഹി പെരിങ്ങാടി സ്വദേശി കുളത്തായി വീട്ടിൽ യൂസഫ് (57) ആണ് മരിച്ചത്. പത്ത് കിലോമീറ്റർ ദൂരത്തിലാണ്  റാഫ്റ്റിങ്ങ് നടക്കുന്നത്.

 ഏറെക്കുറെ അത്രയും ദൂരം എത്താറായപ്പോൾ പുഴയയിൽ ഇറങ്ങി നിന്തൂന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു ഉടൻകരയിൽ എത്തിച്ച് കൃത്യമശ്വാസം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം മകൻ എത്തിയ സന്തോഷത്തിൽ യൂസഫും ഇയാളുടെ സഹോദരനും അടങ്ങുന്ന സംഘം ഇവിടെ എത്തിയതായിരുന്നു.ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക