Kannur
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3.13 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു
25 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ : പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3.13 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഒന്നാം ഫ്ലാറ്റ്ഫോമിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ട ബാഗിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽകുമാറും സംഘവും പയ്യന്നൂർ റെയ്‌ഞ്ച് സംഘവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്നാണ് പരിശോധന നടത്തിയത്.
സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ കെ. ദിനേശൻ, അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ പി.വി. ശ്രീനിവാസൻ, കെ.കെ. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ പി.വി. സനേഷ് ടി.വി. വിനേഷ്, സിവിൽ എക്സൈസ് ഡ്രൈവർ മാരായ സി.വി. അനിൽകുമാർ, പി.വി. അജിത് എന്നിവർ ഉണ്ടായിരുന്നു.





