Kannur
HomeNews

പയ്യന്നൂരിലെ ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം

30 May 20251 മിനിറ്റ് വായന
പയ്യന്നൂരിലെ ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം

 

 പയ്യന്നൂർ എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം. ഇന്ന് രാവിലെയാണ് സമീപ വാസികൾ മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക