Kannur
പറവൂർ കാരക്കുണ്ടില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം
27 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പറവൂർ കാരക്കുണ്ടില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നേകാല്‍ പവന്‍ സ്വര്‍ണവും 23,000 രൂപയും കവര്‍ന്നു. കാനാട്ട് കെ.പി.ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഓട്ടോ ഡ്രൈവറായ ജോസഫും പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഭാര്യ ഷീജയും വീടുപൂട്ടി ശ്രീകണ്ഠപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ്, അകത്തെ സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ടാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത്. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





