Kannur
HomeNews

16കാരിയെ പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ

23 May 20251 മിനിറ്റ് വായന
16കാരിയെ പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ

 


തളിപ്പറമ്പ്: ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന 16കാരിയെ പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ.

മാത്തിന്‍ മഞ്ചപ്പറമ്പ് ഏറ്റു കുടുക്കയിലെ മനോഹര ബാബുവിന്റെ മകന്‍ കയനി ഹൗസില്‍ സി.അക്ഷയ് ബാബു എന്ന അച്ചുവിനെയാണ്(28) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.2023 മെയ് മാസത്തിലായിരുന്നു സംഭവം.

അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് പ്രതി അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.മൂന്ന് വകുപ്പുകളിലായിട്ടാണ് ശിക്ഷ.അന്നത്തെ പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ പി. സുഭാഷ്, എസ്.ഐ. എന്‍.പി.രാഘവന്‍ എന്നിവരാണ് കേസന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ഷെറിമോള്‍ ജോസ് ഹാജരായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക