Kannur
HomeNews

കൈതപ്രം പൊതുജന വായനശാല & ഗ്രന്ഥാലയം; സമ്പൂർണ ബൈൻഡിംഗ്, ഡിജിറ്റൽ കാറ്റലോഗിംഗ്‌ പ്രഖ്യാപനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിർവഹിച്ചു..

25 May 20251 മിനിറ്റ് വായന
കൈതപ്രം പൊതുജന വായനശാല  & ഗ്രന്ഥാലയം; സമ്പൂർണ ബൈൻഡിംഗ്, ഡിജിറ്റൽ കാറ്റലോഗിംഗ്‌  പ്രഖ്യാപനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിർവഹിച്ചു..


കൈതപ്രം: പൊതുജന വായനശാല  & ഗ്രന്ഥാലയത്തിൽ 18000 പുസ്തകങ്ങളുടെ ബൈൻഡിംഗ്, ഡിജിറ്റൽ കാറ്റലോഗിംഗ്‌ പൂർത്തീകരണ പ്രഖ്യാപനം കാസറഗോഡ് ലോകസഭാ മണ്ഡലം എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. ഗ്രന്ഥശാലാ പ്രവർത്തനത്തിൻ്റെ 60 വർഷങ്ങൾ പൂർത്തിയാക്കിയ വി.നാരായണൻ നമ്പൂതിരി , ബൈൻഡിംഗിന് നേതൃത്വം നൽകുന്ന എം ഋഷികേശൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. ഡിജിറ്റൽ കാറ്റലോഗിംഗ് ഡാറ്റാ എൻട്രി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കീർത്തി ഗോവിന്ദരാജിന് ഉപഹാരം നൽകി. 

വായനശാലാ വൈസ് പ്രസിഡണ്ട് എം നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ സുജിത്ത് (വാർഡ് മെമ്പർ), ഇ.വി.ഭാസ്കരൻ ( നേതൃസമിതി കൺവീനർ), എ.കെ ശങ്കരൻ  ( താലൂക്ക് ലൈബ്രറി കൗൺസിലർ) എന്നിവർ ആശംസകളർപ്പിച്ചു. 

സെക്രട്ടി പ്രശാന്ത് ബാബു കൈതപ്രം സ്വാഗതവും ജോ. സെക്രട്ടറി എം.രവി നന്ദിയും പറഞ്ഞു. ബാലവേദിയുടേയും വനിതാവേദിയുടേയും നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക