Kannur
HomeNews

ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം കണ്ണൂരില്‍

28 May 20251 മിനിറ്റ് വായന
ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം കണ്ണൂരില്‍

 


കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ദമ്പതികളെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ കൊടോളിപ്രത്ത് ആണ് ദമ്ബതിമാരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഗോകുലത്തില്‍ കെ.വി.ബാബു (58), ഭാര്യ സജിത (55) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക