Kannur
മകനേയും കൂട്ടുകാരേയും നാലംഗ സംഘം മര്‍ദിച്ചെന്ന് സന്തോഷ് കീഴാറ്റൂര്‍
22 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍: നടന് സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. തങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റ യദു സായന്ത് പറഞ്ഞു. സന്തോഷിന്റെ മകനും കൂട്ടുകാരും സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം.
പൊതുസ്ഥലത്തുവെച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ഫ്ളക്സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മര്‍ദനം നടന്നതെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളെ ഹെല്‍മെറ്റ് വെച്ച് മര്‍ദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.





