Kannur
പയ്യന്നൂർ ടൗണിൽ റോഡിൽ ചെമ്മണ്ണ് തള്ളി
5 Jun 20241 മിനിറ്റ് വായന
റോഡിൽ ചെമ്മണ്ണ് തള്ളിയതോടെ വാഹനങ്ങൾക്കും മഴ പെയ്തതോടെ ചളിമണ്ണ് കലർന്ന് കാൽനടയാത്രയും ദുരിതമായി. വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതരും മറ്റും സ്ഥലം സന്ദർശിച്ചു. പിന്നീട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി വെള്ളം ചീറ്റിറോഡ് കഴുകി വൃത്തിയാക്കിയാണ് പരിഹരിച്ചത്.
അതേസമയം
അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തു ത്തുന്നത് രാത്രി കാലത്തും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിറ്റടിയിൽ വെച്ച് മണ്ണ് ടിപ്പർ ലോറിയിൽ കടത്തുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു.





