Kannur
HomeNews

കൊട്ടിയൂർ ഉത്സവം; അനധികൃത സർവീസ് നടത്തിയ ബസ്സുകൾക്ക് പിഴയിട്ടു

3 Jun 20241 മിനിറ്റ് വായന
കൊട്ടിയൂർ ഉത്സവം; അനധികൃത സർവീസ് നടത്തിയ ബസ്സുകൾക്ക് പിഴയിട്ടു
  
കൊട്ടിയൂർ: കൊട്ടിയൂരിലേക്ക് അനധികൃതമായി സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തലശേരി -കൊട്ടിയൂർ റൂട്ടിൽ നടത്തിയ പരിശോധനയിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ പത്ത് ബസ്സുകൾക്കെതിരെ കേസെടുത്തു. 

ബസ്സുടമകളിൽനിന്ന് 75,000 രൂപ പിഴയീടാക്കി. തലശേരി ജോ. ആർടിഒ ഷാനവാസ് കരീമിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കെഎസ്ആർടിസിയു ടെയും തലശേരി കൊട്ടിയൂർ റൂട്ടിൽ സ്ഥിരം സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ്
ഓപ്പറേറ്റേഴ്‌സിന്റെയും പരാതി പ്രകാരമാണ് നടപടി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക