Kannur
HomeNews

കണ്ണൂരിന്റെ നീന്തൽ താരം ചാൾസൺ ഏഴിമലയ്ക്ക് ഡോക്ടറേറ്റ്

8 Jun 20241 മിനിറ്റ് വായന
കണ്ണൂരിന്റെ നീന്തൽ താരം ചാൾസൺ ഏഴിമലയ്ക്ക് ഡോക്ടറേറ്റ്


നീന്തലിൽ ലോക റെക്കോർഡുകൾ സ്വന്തമാക്കി കണ്ണൂരിൻറെ അഭിമാന താരമായ ചാൾസൺ ഏഴിമലയ്ക്ക് ഡോക്ടറേറ്റ്.വാഷിങ്ങ്ടൺ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ യെല്ലോ അച്ചീവ്മെൻ്റ് ഡോക്ടറേറ്റിനാണ് ചാൾസൺ ഏഴിമല അർഹനായത്.ജല അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും നീന്തൽ പരിശീലന- ബോധവൽക്കരണ പ്രവർത്തനങ്ങളും പരിഗണിച്ച് ചാൾസൺ ഏഴിമലക്ക് ഡോക്ടറേറ്റ് നൽകിയത്.

ഡൽഹിൽ നടന്ന ചടങ്ങിൽ ചാൾസൺ ഏഴിമല ഡോക്ടറേറ്റ് ഏറ്റുവാങ്ങി.നീന്തലിൽ ലോകറെക്കോർഡുകൾ സ്വന്തമാക്കിയ ചാൾസൺ രണ്ട് പതിറ്റാണ്ടായി നീന്തൽ പരിശീലന രംഗത്ത് സജീവമാണ്.കണ്ണൂർ ജില്ലയിലെ ഏഴിമല സ്വദേശിയായ ചാൾസൺ കേരള ടൂറിസം ഡിപ്പാർട്ട്മെന്റിൽ ലൈഫ് ഗാർഡ് കൂടിയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക