Kerala
HomeNews

ഹജ്ജ് നറുക്കെടുപ്പ് ഇന്ന്

29 Jan 20241 മിനിറ്റ് വായന
ഹജ്ജ് നറുക്കെടുപ്പ് ഇന്ന്


ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരുടെ നറുക്കെടുപ്പ് 29 ന് തിങ്കളാഴ്ച്ച നടക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും നറുക്കെടുപ്പ് നടക്കുന്നതിനാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ തിങ്കളാഴ്ച്ച വൈകുന്നേരത്തിന് ശേഷം മാത്രമേ ലഭിക്കുവെന്നാണ് അറിയുന്നത്. അവസരം ലഭിക്കുന്നവരുടെ കവർ ഹെഡിന്റെ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കുന്നതാണ്. കൂടാതെ, ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റിൽ കവർ നമ്പറോ പാസ്പോർട്ട് നമ്പറോ നൽകിയാൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ഹജ്ജ് ട്രൈനിംഗ് ഓർഗനൈസർമാർക്ക് പട്ടിക ലഭിക്കുന്ന മുറക്ക് അവസരം ലഭിച്ച ഹാജിമാരുടെ കവർ ഹെഡിന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് വിവരങ്ങൾ നൽകുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക