Kannur
HomeNews

മികവ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

4 Jun 20241 മിനിറ്റ് വായന
മികവ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ജില്ലയില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു/ സി ബി എസ് ഇ - 10, 12, വി എച്ച് എസ് ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികവ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ വണ്‍ നേടിയവരായിരിക്കണം.
അര്‍ഹരായ വിദ്യാര്‍ഥികള്‍/ രക്ഷിതാക്കള്‍ ബന്ധപ്പെട്ട അംഗത്വമുള്ള പ്രാഥമിക സംഘങ്ങള്‍ മുഖേന വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, രക്ഷാകര്‍ത്താവിന്റെ അംഗത്വം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സാക്ഷ്യപത്രം, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ ഏഴിനകം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം.

പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രതേ്യക അവാര്‍ഡിന് അപേക്ഷ പ്രതേ്യകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2732157.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക