Kannur
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു
5 Jun 20241 മിനിറ്റ് വായന
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറിയെങ്കിലും യാത്രക്കാര്‍ക്ക് പരുക്കില്ലെന്നാണ് വിവരം. ഉരുവച്ചാലില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
കണ്ണൂര്‍ വിമാനത്താവളത്തിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ കൊണ്ടുപോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ടത്. റോഡരികില്‍ ഇടിച്ചു കയറിയ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു. സ്ഥലത്ത് പോലീസെത്തി പരിശോധനകള്‍ നടത്തി.





