Kerala
അയോധ്യയിലേക്ക് ആദ്യ ട്രെയിൻ നാളെ; കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും
8 Feb 20241 മിനിറ്റ് വായന
കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷല്‍ ട്രെയിനുകൾ അയോധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിൽ ആദ്യത്തേതാണ് നാളെ പുറപ്പെടുന്നത്.
നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള സർവീസുകൾ. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കുകയായിരുന്നു.





