Kannur
സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം
4 May 20241 മിനിറ്റ് വായന
കണ്ണൂർ: അതിരൂക്ഷമായ ചൂട് വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണമാകാമെന്നും ഇതിനാൽ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം. കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാല്‍ വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാവൂ.
രാവിലെ 10 മണിക്ക് ശേഷം വൈകിട്ട് നാല് മണി വരെ മൃഗങ്ങളെ വെയിലത്ത് കെട്ടരുത്. തൊഴുത്തില്‍ സദാസമയവും കുടിവെള്ളം ലഭ്യമാക്കണം. പോഷക സമ്പുഷ്ടമായ തീറ്റ നല്‍കണം. ധാതുലവണ മിശ്രിതം, വിറ്റമിന്‍ ടോണിക്കുകള്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം.
തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണം. തൊഴുത്തില്‍ ഫാന്‍ സജ്ജീകരിക്കുന്നതും മേല്‍ക്കൂരക്ക് മുകളില്‍ ഓല വിരിക്കുന്നതും നല്ലതാണ്. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.
അമിതമായ കിതപ്പ്, ശ്വാസ തടസ്സം, വിറയല്‍ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിപ്പില്‍ പറഞ്ഞു.





