Kerala
HomeNews

അടുത്തമാസം വിവാഹം; യുവതി തീകൊളുത്തി മരിച്ചു

15 Mar 20241 മിനിറ്റ് വായന
അടുത്തമാസം വിവാഹം;  യുവതി തീകൊളുത്തി മരിച്ചു


കോഴിക്കോട്: മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കീഴ്പ്പയ്യൂര്‍ നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (24) ആണ് മരിച്ചത്. അടുത്തമാസം വിവാഹം നടക്കാനിരിക്കേയായിരുന്നു ദാരുണ സംഭവം.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക