Kannur
പുസ്തകം വാങ്ങാൻ പോയ യുവതിയെ കാണാതായി
29 May 20241 മിനിറ്റ് വായന
പരിയാരം : യുവതിയെ കാണാതായി. കടന്നപ്പള്ളി ചിറ്റന്നൂരിലെ പാറയില്‍ വീട്ടില്‍ പി.വി.അമൃതയേയാണ്(19) ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തലശേരിയില്‍ പുസ്തകം വാങ്ങാന്‍ പോകുന്നതായി പറഞ്ഞ് രാവിലെ 9 ന് വീട്ടില്‍ നിന്ന് പോയതാണെന്നും തിരികെ വന്നില്ലെന്നും കാണിച്ച് അമ്മാവന്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.





