Kannur
ഇന്നത്തെ പ്രാദേശിക വാർത്തകൾ ഒറ്റനോട്ടത്തിൽ..
28 May 20243 മിനിറ്റ് വായന
ചെറുകുന്ന് പള്ളിച്ചാലിൽ മിനി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ :പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പിഎ റോഡിൽ ചെറുകുന്ന് പള്ളിച്ചാലിൽ വാഹനങ്ങൾ കുട്ടി മുട്ടി ഒരാൾ മരിച്ചു. എറണാകുളം കാലടി സ്വദേശി പാറെലിവീട്ടിൽ അൻസാർ (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം.
അൻസാർ ഓടിച്ച കൊറിയർ കൊണ്ട് പോകുന്ന മിനി പിക്കപ്പും കല്ല് കയറ്റി പോകുകയായിരുന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലേക്ക് മാറ്റി.
ആയുർവ്വേദ ഗ്രാമത്തിൽ സാംസ്കാരിക സദസ് സംഘടിപ്പിച്ചു.
പുറച്ചേരി: ചെന്നൈ ആശ്രയം സാംസ്കാരിക വേദിയും കേശവതീരം ആയുർവ്വേദ ഗ്രാമവും ചേർന്ന് സംഘടിപ്പിച്ച സാംസ്കാരിക സദസ് കണ്ണൂർ ഇൻ്റർ നാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ
സി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. കലാസന്ധ്യയിൽ പ്രേംനാഥ് പയ്യന്നൂർ അവതരിപ്പിച്ച മയൂര നൃത്തം, ചെന്നൈയിലെയും പയ്യന്നൂരിലെയും കലാകാരികൾ ചേർന്ന് ഒരുക്കിയ തിരുവാതിരകളി, റംഷി പട്ടുവം, ബാലചന്ദ്രൻ കൊട്ടോടി എന്നിവരുടെ നാടൻ പാട്ടും ഉണ്ടായി.
എം.എൽ.എ. മെറിറ്റ് അവാർഡ്
കല്യാശ്ശേരി നിയോജകമണ്ഡലം എം.എൽ.എ. മെറിറ്റ് അവാർഡ് -2024 വിതരണം ജൂൺ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് എരിപുരത്തെ മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
പുസ്തകത്തിനായി എൻ എസ് എസ് യൂണിറ്റ് ന്യൂസ്‌പേപ്പർ ചാലഞ്ച് നടത്തി.
കുഞ്ഞിമംഗലം: സ്കൂൾ തുറക്കുന്ന സമയത്ത് പുതിയ നോട്ടുബുക്കിന്റെ മണവുമായി സ്കൂളിലേക്ക് പോകാൻ ബുദ്ധിമുട്ടുന്ന കുഞ്ഞു മക്കളെ സഹായിക്കുക എന്ന ആശയത്തിൽ എൻ എസ് എസ് വളണ്ടിയേർസ് ന്യൂസ്‌പേപ്പർ ചാലഞ്ച് നടത്തി.
കുഴിയടക്കല്‍ പ്രവര്‍ത്തി ആരംഭിച്ചു.
പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കുഴിയടക്കല്‍ പ്രവര്‍ത്തി ആരംഭിച്ചു. ചെറുകുന്ന് പുന്നച്ചേരിയില്‍ നിന്നാണ് പ്രവര്‍ത്തി തുടങ്ങിയത്. പൊതു മരാമത്ത് വകുപ്പാണ് പ്രവൃത്തി നടത്തുന്നത്
പ്രമേഹരോഗികള്‍ക്ക് പ്രതേ്യക ഒ പി
പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ രോഗനിദാന വിഭാഗത്തിന്റെ പ്രതേ്യക ഒ പി തുടങ്ങി. പ്രമേഹ രോഗത്തോടനുബന്ധമായി കൈകാലുകളില്‍ അനുഭവപ്പെടുന്ന തരിപ്പും പുകച്ചിലും വേദനയും ബയോതെസിയോമീറ്റര്‍ എന്ന ശാസ്ത്രീയ ഉപകരണം വഴി പരിശോധിക്കാനും സൗജന്യ ചികിത്സ നല്‍കാനുമാണ് പ്രതേ്യക ഒ പി. 35 മുതല്‍ 70 വയസ് വരെയുള്ള രോഗികള്‍ക്കായി തിങ്കള്‍ മുതല്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഒ പി പ്രവര്‍ത്തിക്കും. ഫോണ്‍: 8547517414.
താല്‍ക്കാലിക നിയമനം
നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച് എസ് എ പാര്‍ട്ട് ടൈം മലയാളം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് 30ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9400006495, 0497 2871789.
ഗാർഹിക പീഡനം 4 പേർക്കെതിരെ കേസെടുത്തു
കണ്ണപുരം: വിവാഹ ശേഷം യുവതിയുടെ 10 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കി വില്പന നടത്തിയും പണയം വെച്ച ശേഷംഭർത്താവും ബന്ധുക്കളുംകൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പൊടിക്കളം തുള്ളന്നൂർ പാലം സ്വദേശിനിയായ 29കാരിയുടെ പരാതിയിലാണ് ഭർത്താവ് ഇരിണാവ് സ്വദേശി സുരാഗ്, ബന്ധുക്കളായ സുനിത, സുരഭി, ഭർതൃപിതാവ് എന്നിവർക്കെതിരെ കേസെടുത്തത്.2019 ജൂൺ 9നായിരുന്നു വിവാഹം. യുവതിയുടെ കയ്യിലുണ്ടായിരുന്ന 10 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം രണ്ടു മുതൽ നാലുവരെ പ്രതികൾ സ്വർണ്ണം കുറവാണെന്ന് പറഞ്ഞും പരാതിക്കാരിയും അമ്മയും മോശക്കാരാണെന്ന് പറഞ്ഞ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.
അക്രമം കേസെടുത്തു
കണ്ണപുരം: വീട്ടിലേക്ക് പോകുന്നതിനിടെ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വെങ്ങര മുട്ടം ശാദുലി പളളിക്ക് സമീപത്തെ വി. മുത്തലീബിനെ (50)യാണ് ആക്രമിച്ചത്.ഇക്കഴിഞ്ഞ 23ന് രാത്രി 8.40 ന് താവം റെയിൽവെ മേൽപ്പാലത്തിന് സമീപത്തെ ടർഫിന് സമീപത്താണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരനെ തടഞ്ഞു നിർത്തി വെങ്ങരയിലെ മുഹമ്മദ് (35) ആണ് ആക്രമിച്ചത്.ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കും മുഖത്തും ഇടതുകാലിനും അടിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
കൺട്രോൾ റൂം നമ്പറുകൾ
കണ്ണൂർ: ജില്ലയിൽ കാലവർഷം സംബന്ധിച്ച് അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാം.
ബന്ധപ്പെടേണ്ട കൺട്രോൾ റൂം- കളക്ടറേറ്റ്: 0497 2700645, 0497 2713266, 9446682300. ടോൾഫ്രീ 04971077, 18004951095
താലൂക്ക് ഓഫീസുകൾ/ കൺട്രോൾ റൂം- കണ്ണൂർ: 0497 2704969, തളിപ്പറമ്പ്: 0460 2203142, തലശ്ശേരി: 0490 2343813, ഇരിട്ടി: 0490 2494910, പയ്യന്നൂർ: 04985 294844
പഴയങ്ങാടിയിൽ ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു.
കല്യാശ്ശേരി മണ്ഡലത്തില്‍ പഴയങ്ങാടി കേന്ദ്രമാക്കി ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നത് ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ചെറുകുന്നിലും പുന്നച്ചേരിയിലും നടന്ന അപകടത്തില്‍ ഒരു മണിക്കൂറോളം വൈകിയാണ് അഗ്‌നിശമനസേന സ്ഥലത്തെത്തിയത്.





