Kannur
തലശ്ശേരി പഴയ ബസ്സ്റ്റാൻഡിന് സമീപത്ത് എം ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിൽ തീപിടുത്തം
2 May 20241 മിനിറ്റ് വായന
തലശേരി പഴയ ബസ്സ്റ്റാൻഡിന് സമീപത്ത് എം ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിൽ വ്യാഴ്യാഴ്ച പുലർച്ചെ തീപിടുത്തം ഉണ്ടായി. റോഡിന്സമീപത്ത് ചായകുടിക്കുകയായിരുന്നവർ പുക ഉയരുന്നത് കണ്ട് ശ്രദ്ധയിൽ പെട്ട ഉടൻ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തലശ്ശേരിയിൽ നിന്നും രണ്ട് യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീയണക്കാനായത്. മൂന്ന് മുറികളിലായി സൂക്ഷിച്ച,ലാബ് ഉപകരണങ്ങൾ കെമിക്കൽസ്, ഓഫിസിലെ കമ്പ്യൂട്ടർ, ഫയലുകൾ എന്നിവ കത്തി നശിച്ചു.
ഏകദേശം ' നാൽപത് ലക്ഷത്തോളം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നതായ് ഉടമ കതിരൂർ മുന്നാം മൈൽ സ്വദേശി പി.കെ രാജീവൻ പറഞ്ഞു .സമീപത്ത് നിരവധി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ വലിയ ദുരന്തമാണ് ഒഴിവായത് എന്ന് കൗൺസിലർ സി.ഒ ടി ഷബീർ പറഞ്ഞു





