Kannur
HomeNews

ഗാർഹീക പീഡനം ; മൂന്ന് പേർക്കെതിരെ കേസ്

2 Jan 20241 മിനിറ്റ് വായന
ഗാർഹീക പീഡനം ; മൂന്ന് പേർക്കെതിരെ കേസ്


തളിപ്പറമ്പ്: വിവാഹ ശേഷം സ്വർണ്ണാഭരണങ്ങളും പണവും കൈവശപ്പെടുത്തി കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

ഫാറൂഖ് നഗറിലെ 27 കാരിയുടെ പരാതിയിലാണ് ഭർത്താവ്
എളമ്പേരംപാറയിലെ മുഹമ്മദ് മുസ്തഫ ബന്ധുക്കളായ മുഹ്സീന, ഷാഹിദ എന്നിവർക്കെതിരെ കേസെടുത്തത്. 2015 ജൂലായ് 15നായിരുന്നു ഇരുവരുടെയും വിവാഹം.

തുടർന്ന് ഭർതൃവീട്ടിലും ഗൾഫിലും താമസിച്ചു വരുന്നതിനിടയിൽ 2016 ജൂലായിൽ 25.5 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും
ബിസിനസ് ആവശ്യങ്ങൾക്കായി കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക