Kannur
HomeNews

കണ്ണൂരിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ 2 പേർ പോലീസ് പിടിയിൽ

16 May 20241 മിനിറ്റ് വായന
കണ്ണൂരിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ 2 പേർ പോലീസ് പിടിയിൽ


കണ്ണൂർ : തളിപ്പറമ്പ് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മയക്ക് മരുന്നായ മെത്തംഫിറ്റമിൻ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ 2 പേരെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കണ്ണൂർ താലൂക്കിൽ കണ്ണൂർ രണ്ട് അംശം ദേശത്ത് താളിക്കാവ് എന്ന സ്ഥലത്ത് വച്ച് 207.84 ഗ്രാം മെത്തഫിറ്റമിൻ കൈവശം വെച്ചതിന് പയ്യന്നൂർ താലൂക്കിൽ വെള്ളോറ അംശം ദേശം കരിപ്പാൽ എന്ന സ്ഥലത്ത് കരിപ്പാൽ കാവിന് സമീപം താമസം പാണ്ടികശാല യിൽ വീട്ടിൽ മുസ്തഫ സി കെ മകൻ മുഹമ്മദ് മഷൂദ് 28 / 24, തളിപ്പറമ്പ് താലൂക്കിൽ തളിപ്പറമ്പ് അംശം കുറ്റിക്കോൽ ദേശം കുറ്റിക്കോൽ എൽ പി സ്കൂളിന് സമീപം താമസിക്കുന്ന ചെക്കന്റെ അകത്ത് ഹൗസിൽ അഷ്റഫ് മകൻ 27 വയസ്സുള്ള മുഹമ്മദ് ആസാദ് എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നു, സംഘത്തിലെ മറ്റു പേരെ ഉടൻ അറസ്റ്റ് ചെയ്യും*പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ടി .ഷിജു മോൻ ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെ .സി , അബ്ദുൾ നാസർ ആർ. പി, , CEO മാരായ ഷാൻ ടി കെ .ഗണേഷ് ബാബു പി വി,ഡ്രൈവർ സോൾ ദേവ് , എന്നിവർ ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക