Kannur
HomeNews

മിനി ജോബ് ഫെയര്‍; മെയ് 13, 14 തിയതികളില്‍

11 May 20241 മിനിറ്റ് വായന
മിനി ജോബ് ഫെയര്‍; മെയ് 13, 14 തിയതികളില്‍


കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 13, 14 തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

നഴ്‌സറി ടീച്ചേഴ്‌സ്, ഓഡിറ്റേഴ്‌സ്, ഇന്റര്‍ണല്‍ ഓഡിറ്റേഴ്‌സ്, അക്കൗണ്ടന്റ്, ചീഫ് അക്കൗണ്ടന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, 

ഡെലിവറി വാന്‍ ഡ്രൈവര്‍, അക്കാഡമിക് കൗണ്‍സിലര്‍, ഏരിയ മാനേജര്‍, സീനിയര്‍ എ ആര്‍ ഡി എം, ക്ലസ്റ്റര്‍ ഡവലപ്‌മെന്റ് മാനേജര്‍, ടെലി കോളര്‍, ഫ്രണ്ട്് ഓഫീസ് എക്‌സിക്യൂട്ടീവ്, 

കാഡ് ഡിസൈനര്‍, മാനുഫാക്ചറ്ററിങ് ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ബിരുദം, എം കോം, ബി കോം, ഐ ടി ഐ, ഡിപ്ലോമ, എന്‍ ടി ടി സി.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.   

നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക