Kannur
തളിപ്പറമ്പിൽ വീട് കുത്തിത്തുറന്ന് കവർച്ച: 10 പവനും 15,000 രൂപയും മോഷണം പോയി
27 May 20241 മിനിറ്റ് വായന
തളിപ്പറമ്പ് : വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണവും 15,000 രൂപയും കവർച്ച നടത്തി. മൊറാഴ അഞ്ചാംപീടിക കുന്നിൽ വീട്ടിൽ അമൽ ശശിധരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അമലും കുടുംബവും 23 ന് വീട് പൂട്ടി കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.വീടിൻ്റെ മുകൾ നിലയിലെ പിറകുവശത്തുള്ള വാതിൽ തകർത്ത് അകത്ത് കടന്ന കള്ളൻ അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.





