Kannur
അതിർത്തി തർക്കത്തെ ചൊല്ലി വീട്ടമ്മക്ക് മർദ്ദനം ; മൂന്നുപേര്‍ക്കെതിരെ കേസ്
17 Feb 20241 മിനിറ്റ് വായന
പയ്യന്നൂർ കണ്ടങ്കാളിയിലെ അറുപത്തഞ്ചുകാരിയുടെ പരാതിയിലാണ് കണ്ടങ്കാളി കാരാളി ക്ഷേത്രത്തിന് സമീപത്തെ ഗോപാലന്‍, ഭാര്യ ജാനകി, മകന്‍ സനീഷ് എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 14ന് വൈകുന്നേരം 4 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടമ്മയുടെ മകന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ അതിക്രമിച്ച് കയറിയ പ്രതികളുടെ ആക്രമത്തില്‍ പരിക്കേറ്റ പരാതിക്കാരിയെ പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.





