Kannur
പയ്യന്നൂര്‍ കാറമേലില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം:രണ്ടു പേര്‍ ആശുപത്രിയില്‍
26 Apr 20241 മിനിറ്റ് വായന
കാസര്‍കോട് ലോകസഭ മണ്ഡലത്തിലെ പയ്യന്നൂര്‍ കാറമേല്‍ യുപി സ്‌കൂളില്‍ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കെ വി ലാലു (39), ടി വി നിതുല്‍ (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തെരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെ എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത എല്‍ഡിഎഫ് പ്രവര്‍ത്തകരെയും അക്രമിച്ചു. ഇതിനിടയില്‍ സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ 15 മിനുട്ടിലധികം സ്‌കൂള്‍ കോമ്പൗണ്ടില്‍ വോട്ടര്‍മാരോടെ സംസാരിച്ചു. ഇതിനെതിരെ എല്‍ഡിഎഫ് ഏജന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.





