Kannur
ഗാര്‍ഹിക കെട്ടിടങ്ങളുടെ ആഡംബര നികുതിയില്‍ മുന്നില്‍ കണ്ണൂര്‍
8 Apr 20241 മിനിറ്റ് വായന
സംസ്ഥാനത്ത് ഗാര്‍ഹിക കെട്ടിടങ്ങളുടെ ആഡംബര നികുതിയില്‍കണ്ണൂര്‍ ജില്ല മുന്നില്‍. 2021 ഏപ്രില്‍ ഒന്നുമുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവില്‍ 19.21 കോടി രൂപയാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് ലക്ഷ്വറി ടാക്‌സ് ഇനത്തില്‍ ലാന്‍ഡ് റവന്യൂ വകുപ്പ് പിരിച്ചെടുത്തത്. ഇതുള്‍പ്പെടെ ഇക്കാലയളവില്‍ സംസ്ഥാനത്ത് ആകെ 135.86 കോടി രൂപ ആഡംബര നികുതിയായി സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെത്തിയെന്നും ലാന്‍ഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തില്‍നിന്നുള്ള വിവരാവകാശരേഖ പറയുന്നു.
എന്നാല്‍ എത്ര വീടുകളും ഭവന സമുച്ചയങ്ങളുമാണ് നികുതി പിരിക്കുന്നതായി ഉള്ളതെന്ന വിവരം ലഭ്യമല്ല.1975ലെ കേരള കെട്ടിട നികുതി നിയമം വകുപ്പ് അഞ്ച് (എ) പ്രകാരം 278.7 ചതുരശ്ര മീറ്ററില്‍ (മൂവായിരം ചതുരശ്ര അടി) കൂടുതല്‍ തറവിസ്തീര്‍ണമുള്ളതും 01-04-1999ന് ശേഷം പൂര്‍ത്തീകരിച്ചതുമായ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്കാണ് ആഡംബര നികുതി പിരിക്കുന്നത്.





