Kannur
HomeNews

തളിപ്പറമ്പിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

26 Apr 20241 മിനിറ്റ് വായന
തളിപ്പറമ്പിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ


കണ്ണൂർ തളിപ്പറമ്പിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എക്സൈസ് 5.096 ഗ്രാം എംഡിഎംഎയുമായി പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ആസിഫിനെ അറസ്റ്റ് ചെയ്തത്. സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്.

എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുരേഷ് പിയുടെ നേതൃത്വത്തിൽ (ഗ്രേഡ്) അസി: എക്സൈസ് ഇൻസ്പെക്ടർമാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, രാജേഷ്.കെ, (ഗ്രേഡ്) പ്രിവൻ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ റെനിൽ കൃഷ്ണൻ.പി.പി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക