Kannur
HomeNews

ലുലുവിൽ നിന്ന് ഒന്നര കോടി തട്ടി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

5 Apr 20241 മിനിറ്റ് വായന
ലുലുവിൽ നിന്ന് ഒന്നര കോടി തട്ടി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ


കണ്ണൂർ: അബൂദബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ആറ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം രൂപ) തിരിമറി നടത്തി മുങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബി പൊലീസിന്‍റെ പിടിയിലായി. 

കണ്ണൂർസ്വദേശി മുഹമ്മദ് നിയാസ്ആണ്പിടിയിലായത്.അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്ക്യാഷ്ഓഫീസ്ഇൻചാർജായി ജോലി ചെയ്തു വരികയായിരുന്നുഇയാൾ.ലുലുഗ്രൂപ്പ്,അബുദാബി പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലുഗ്രൂപ്പിലാണ്ജോലി ചെയ്തിരുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 25നാണ് ഇയാളെ കാണാതായത്. ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്‍റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷിക്കുകയായിരുന്നു. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് ആറു ലക്ഷം ദിർഹത്തിന്‍റെ കുറവ് അധികൃതർ ശ്രദ്ധയിൽപ്പെട്ടു.

പണവുമായി മുങ്ങിയെന്ന സംശയം ബലപ്പെട്ടതോടെ ലുലു മാനേജ്മെന്‍റ് അബൂദബിയിലെ അൽ ഖാലിദിയെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുടുംബത്തെയും കാണായതോടെ യു.എ.ഇ വിട്ടതായും സംശയിച്ചിരുന്നു. ഇതേതുടർന്ന് എംബസി വഴിയും നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക