Kannur
കണ്ണൂരില്‍ ഭീതി വിതച്ച കടുവയെ പിടികൂടി
21 Mar 20241 മിനിറ്റ് വായന
അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കുന്നത്. ഇന്നു വൈകീട്ട് നാലു മണിയോടെയാണ് കടുവ പിടിയിലാകുന്നത്. രണ്ടു വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ദൗത്യസംഘമാണ് കടുവയെ പിടികൂടിയത്.
ഞായറാഴ്ച വനംവകുപ്പിന്റെ കണ്‍മുന്നില്‍ നിന്നും കടന്നുകളഞ്ഞ കരിയങ്കാവിലെ റബര്‍ തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. തുടര്‍ന്ന് കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഓടിച്ചു. പിന്നീട് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. കടുവയെ കണ്ണവത്തേക്ക് കൊണ്ടുപോയി





