Kannur
സ്‌കൂട്ടര്‍ മോഷണം പോയി
8 Mar 20241 മിനിറ്റ് വായന
പയ്യന്നൂര്‍: റെയിൽവെ സ്റ്റേഷൻ റോഡിൽകേളോത്ത് മേൽപ്പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി. പിലിക്കോട് കണ്ണങ്കൈയിലെ ആമ്പിലേരി വീട്ടില്‍ കുഞ്ഞമ്പുവിന്റെ (72) സ്കൂട്ടറാണ് മോഷണം പോയത്. പരാതിയിൽ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
ഈ മാസം ഒന്നിന് രാത്രി 7 മണിയോടെകാപ്പാട്ട് ക്ഷേത്ര പെരുങ്കളിയാട്ടത്തിനെത്തിയതായിരുന്നു.രണ്ടാം തീയതി വൈകുന്നേരം 4 മണിക്ക് തിരിച്ചുപോകാനായി എത്തിയപ്പോൾ സ്‌കൂട്ടര്‍ കാണാനില്ലായിരുന്നു. 35,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.





