Kannur
HomeNews

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് തടവും പിഴയും

22 Mar 20241 മിനിറ്റ് വായന
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് തടവും പിഴയും


തലശേരി:എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടുവർഷം തടവും 40,000 രൂപ പിഴയും. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ ഷൈജുവിനെയാണ് തലശേരി അതിവേഗ കോടതി ജഡ്ജ് ടിറ്റി ജോർജ് ശിക്ഷിച്ചത്. 2021 ഡിസംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം .മക്രേരി സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തു വച്ച് മിഠായും പണവും നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. ചക്കരക്കൽ എസ്ഐ യായിരുന്ന ഗംഗാധരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പി എം ഭാസൂരി ഹാജരായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക