Kannur
HomeNews

മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകളിൽ മാറ്റം

15 Mar 20241 മിനിറ്റ് വായന
മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകളിൽ മാറ്റം


പറശ്ശിനി: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ കുടുംബ അംഗത്തിന്റെ നിര്യാണത്തെ തുടർന്ന് മടപ്പുരയിലെ ചടങ്ങിൽ താത്കാലിക മാറ്റം വരുത്തി. രാവിലെ നടക്കുന്ന തിരുവപ്പന മാർച്ച് 24 വരെ ഉണ്ടാകില്ല. സന്ധ്യക്ക്‌ പതിവായി നടക്കുന്ന മുത്തപ്പൻ വെള്ളാട്ടം വൈകിട്ട് രണ്ടര മുതൽ നാലര വരെ നടക്കും. എന്നാൽ ചോറൂണ്, പ്രസാദ വിതരണം തുടങ്ങിയവക്ക് മാറ്റം ഇല്ലെന്ന് മടപ്പുര അധികൃതർ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക