Kannur
സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ചു
4 Mar 20241 മിനിറ്റ് വായന
തളിപ്പറമ്പ: നിർത്തിയിട്ട സ്കൂട്ടറിൻ്റെ പിറക് വശത്തെ നമ്പർ പ്ലേറ്റ് അടിച്ചുമാറ്റി കൊണ്ടുപോയതായി പരാതി. തളിപ്പറമ്പിലെ ഷക്കീനപെട്രോൾ പമ്പിൽ നിർത്തിയിട്ട പുളിമ്പറമ്പിലെ ഡ്രൈവർ ജോലി ചെയ്യുന്ന അഞ്ചക്കാരൻ്റകത്ത് മുഹമ്മദ് മദനിയുടെ സ്കൂട്ടറിൻ്റെ പിറക് വശത്തെ നമ്പർ പ്ലേറ്റ് ആണ് മോഷണം പോയത്. സ്കൂട്ടർ പമ്പിൽ നിർത്തിയിട്ട ശേഷം ചരക്കു ലോറിയുമായി ഏറണാകുളത്തേക്ക് ട്രിപ്പ് പോയി തിരിച്ച് വന്നപ്പോഴാണ് സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റി കൊണ്ടുപോയ നിലയിൽ കാണപ്പെട്ടത്. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.





