Kannur
HomeNews

കണ്ണൂർ നാറാത്ത് സ്വദേശി ആറ് ലക്ഷം ദിർഹമുമായി അബൂദബിയിൽനിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിന്റെ പരാതി

27 Mar 20241 മിനിറ്റ് വായന
കണ്ണൂർ നാറാത്ത്  സ്വദേശി ആറ് ലക്ഷം ദിർഹമുമായി അബൂദബിയിൽനിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിന്റെ പരാതി


അബൂദബി: കണ്ണൂർ നാറാത്ത് സ്വദേശി ആറ് ലക്ഷം  ദിർഹമു(ഒന്നരക്കോടി രൂപ)മായി അബൂദബിയിൽനിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിൻ്റെ പരാതി. അബൂദബി ഖാലിദിയ്യ മാളിലെ ലുലു ഹൈപർ മാർക്കറ്റ് ജീവനക്കാരനായിരുന്ന കണ്ണൂർ നാറാത്ത് സുഹ്റ മനസിലിൽ മുഹമ്മദ് നിയാസിനെതിരേയാണ് പരാതി. സ്ഥാപനത്തിലെ കാഷ് ഓഫിസ് ഇൻചാർജായ അദ്ദേഹം ആറ് ലക്ഷം ദിർഹം(ഏതാണ്ട് ഒന്നരക്കോടി രൂപ) കവർന്നെന്നു കാണിച്ചാണ് അബൂദബി പോലിസിൽ ലുലു ഗ്രൂപ്പ് പരാതി നൽകിയത്. 15 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് നിയാസിനെ രണ്ടുദിവസം മുമ്പ് കാണാതായിരുന്നു. പിന്നാലെ അബൂദബിയിൽ താമസിക്കുകയായിരുന്ന കുടുംബവും നാട്ടിലേക്ക് മുങ്ങിയതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എംബസി വഴി നിയസിനെതിരേ കേരള പോലിസിലും പരാതി നൽകിയതായി ലുലു ഗ്രൂപ്പ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക