Kannur
HomeNews

കടന്നപ്പള്ളി ഈസ്‌റ്റ് എൽ. പി. സ്കൂൾ വാർഷികാഘോഷവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

6 Mar 20241 മിനിറ്റ് വായന
കടന്നപ്പള്ളി ഈസ്‌റ്റ് എൽ. പി. സ്കൂൾ വാർഷികാഘോഷവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു



കടന്നപ്പള്ളി ഈസ്‌റ്റ് എൽ. പി. സ്കൂൾ വാർഷിക ആഘോഷവും അനുമോദനവും ശ്രീ ഇ. ടി. വേണുഗോപാലൻ (പി. ടി. എ. വൈസ് പ്രസിഡണ്ട്) അധ്യക്ഷതയിൽ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. സുലജ ഉദ്ഘാടനം ചെയ്തു.

മിമിക്രി കാലാകരൻ ശ്രീ ഇ. പി. രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. വിരമിക്കുന്ന അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ കടന്നപ്പള്ളി പോസ്റ്റ് ഓഫീസ് വസന്തകുമാരി. കെ. പി, ഫോക്ക് ലോർ അവാർഡ് ജേതാവ് ശ്രീ. പ്രമീഷ് പണിക്കർ. കെ. പി, കേരള പി. എസ്. സി. നടത്തിയ വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രീമതി സബീന. എം എന്നിവർക്ക് സ്കൂൾ മാനേജർ പി. ആർ. വിജയൻ ഉപഹാരങ്ങൾ നൽകി.

എഡ്യൂ .ക്യാമ്പ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതം വിജയം നേടിയ വിദ്യാർത്ഥികള അനുമോദിച്ചു. ടി. വി. സുധാകരൻ ( ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ, പി. പി. ബേബി ( വാർഡ് മെമ്പർ ) രമ്യ രവീന്ദ്രൻ, മല്ലപ്പള്ളി നാരായണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.  ഹെഡ് മിസിട്രസ് പി. പങ്കജാക്ഷി ടീച്ചർ സ്വാഗതവും പി. ആർ. രാമചന്ദ്രൻ മാസ്റ്റർ (സീനിയർ അസിസ്റ്റർറ് ) നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാവിരുന്ന് നൃത്ത സന്ധ്യയും അരങ്ങേറി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക