Kannur
ഇഫ്താർ സംഗമവും ഖുർആൻ ക്വിസും
21 Mar 20241 മിനിറ്റ് വായന
| പാലക്കോട് ജി എം എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ് ഖുർആൻ ക്വിസ് ജേതാക്കൾക്ക് രാമന്തളി ഗ്രാമ പഞ്ചായത്ത് അംഗം കെ സി അബ്ദുൽഖാദർ സമ്മാനവിതരണം നടത്തുന്നു |
പാലക്കോട്: ജി എം എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും രക്ഷിതാക്കൾക്കായി ഓൺലൈൻ ഖുർആൻ പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എം. പ്രതീപ് കുമാർ മാസ്റ്ററുടെ അധ്യക്ഷതയിൽ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം കെ. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. നൗഫീഖ് അലി നിലമ്പൂർ ഇഫ്താർ സന്ദേശം നൽകി.
| പാലക്കോട് ജി എം എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ് ഇഫ്താർ സംഗമത്തിൽ നൗഫീക് അലി നിലമ്പൂർ റംസാൻ സന്ദേശ പ്രഭാഷണം നടത്തുന്നു |
ഓൺലൈൻ ക്വിസ് മത്സരത്തിൽ പി.വി.അനീസ , ഒ ശബ്ന , മഫീറ അമീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാമന്തളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി. അബ്ദുൽ ഖാദർ, എം.പി മുഹമ്മദ് എന്നിവർ സമ്മാന വിതരണം നടത്തി. ബി. പി. ബീന ടീച്ചർ, പി.നജ്മു ടീച്ചർ, ഒപി സി റജുല ടീച്ചർ, എം. സീമ ടീച്ചർ, കെ.പി.സൈഫുല്ല മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.സി. ഫാറൂഖ് മാസ്റ്റർ സ്വാഗതവും എ. ഹന്ന തൻവീർ ടീച്ചർ നന്ദിയും പറഞ്ഞു.





