Kannur
പാലക്കോട് ജി എം എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
19 Mar 20241 മിനിറ്റ് വായന
പാലക്കോട്: ജിഎം എൽ പി സ്കൂളിൽ കുട്ടികളുടെ പഠന മികവുകളുടെ തൽസമയ അവതരണ പരിപാടിയായ പഠനോത്സവം സംഘടിപ്പിച്ചു. പഠന- ബോധന സാമഗ്രികളുടെ പ്രദർശനവും ഭാഷ- ഗണിത- ശാസ്ത്ര വിഷയങ്ങളിലെ പഠനനേട്ടങ്ങളുടെ പ്രകടനങ്ങളും ചടങ്ങിൽ വെച്ച് നടത്തി.
പ്രധാനാധ്യാപകൻ എം. പ്രതീപ് കുമാർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ല അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിയും ജില്ല റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ കെ. അബ്ദുൽ സലാം മാസ്റ്റർ മാടായി ഉദ്ഘാടനം ചെയ്തു.
രാമന്തളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി. അബ്ദുൽ ഖാദർ, എം.പി.മുഹമ്മദ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ബി.പി. ബീനടീച്ചർ, എ. ഹന്ന ടീച്ചർ, പി. നജ്മു ടീച്ചർ, എം. സീമ ടീച്ചർ, അനീസ പി വി , ഷബ്ന ഒ എന്നിവർ ആശംസ അർപ്പിച്ചു. കെ.സി. ഫാറൂഖ് മാസ്റ്റർ സ്വാഗതവും ഒപി സി റജുല മുൻഷിർ ടീച്ചർ നന്ദിയും പറഞ്ഞു.





