Kannur
ജി എം എൽ പി സ്കൂളിൻ്റെ നൂറാം വാർഷികവും ജിയുപി സ്കൂളിൻ്റെ അമ്പതാം വാർഷികവും സംയുക്തമായി ആഘോഷിച്ചു
5 Mar 20241 മിനിറ്റ് വായന
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് അംഗവും യുവ പ്രഭാഷകനുമായ ഷജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. എൽപി പ്രധാനാധ്യാപകൻ എം. പ്രതീപ് കുമാർ മാസ്റ്റർ വാർഷികറിപ്പോർട്ട് അവരിപ്പിച്ചു. യു പി പ്രധാനാധ്യാപിക ബി.പി. ബീന ടീച്ചർ ആമുഖ ഭാഷണം നടത്തി. മാത്തമാറ്റിക്സ് പ്രൊജക്ട് ഇന്നോവേറ്റീവ് അവാർഡ് നേടിയ ജിയുപി സ്കൂളിനുള്ള പുരസ്കാരം പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ ഒ. പി. അബ്ദുൽ മജീദ് മാസ്റ്റർ വിതരണം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അൽമാഹിർ അറബിക് സ്കോളർഷിപ്പ് എൻ.പി.മുനീറ ബാനു വിതരണം ചെയ്തു. നഴ്സറി ടാലൻ്റ് അവാർഡ് വിതരണം മഹല്ല് പ്രസിഡൻ്റ് കെ.സി സലാം ഹാജിയും അഡ്മിഷൻ ഉദ്ഘാടനം മഹല്ല് സെക്രട്ടറി സി.കെ. സലാം ഹാജിയും നടത്തി.നഴ്സറി ക്ലാസിലേക്ക് അബുദാബി പാലക്കോട് പ്രവാസി കൂട്ടായ്മ സ്പോൺസർ ചെയ്ത കളിപ്പാട്ടങ്ങളുടെ വിതരണം മുസ്തഫ കടവത്ത് നിർവ്വഹിച്ചു. വാർഷികോപഹാര വിതരണം യൂനുസ് ഫ്ലൈമിട്രാവൽസ് നിർവ്വഹിച്ചു. വിവിധ പുരസ്കാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം നടത്തി.
ഇംഗ്ലീഷ് ഫുഡ് കോർട്ട് ഉദ്ഘാടനം രാമന്തളി ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി.മുഹമ്മദ് നിർവ്വഹിച്ചു. 'പാട്ടും കളിയും പരിപാടിക്ക് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.പി. നജീറ ടീച്ചർ നേതൃത്വം നൽകി. പ്രൊഫസർ ഷംസുദ്ധീൻ, കെ.സി. മുഹമ്മദ് അഷ്റഫ്, എ. അഹ്‌മദ്, കെ.സി അഷ്റഫ് ഗ്രാൻ്റ്, ടി. കരുണാകരൻ, ഒ.കെ.ആബിദ്, എം കെ പി കാദർ ഹാജി, ഷബ്‌ന അഷ്റഫ്, നസീമ ആബിദ് തുടങ്ങിയവർ സംസാരിച്ചു. കെ.സി. ഫാറൂഖ് മാസ്റ്റർ സ്വാഗതവും എൻ.ഊർമിള ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.





