Kannur
വ്യാജ പരസ്യങ്ങൾ ശ്രദ്ധിക്കുക, വഞ്ചിതരാകാതിരിക്കുക
14 Mar 20241 മിനിറ്റ് വായന
വ്യാജ ഇ കൊമേഴ്സ് വെബ്സൈറ്റുകൾ സൃഷ്ടിച്ച് ആകർഷകമായ വിലക്കുറവും ഓഫറുകളും നൽകി ആളുകളെ വലവീശി പണം തട്ടുന്ന സംഘങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. പ്രമുഖ കമ്പനികളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ചാണ് തട്ടിപ്പ്.
ഇ കോമേഴ്‌സ് വെബ്സൈറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം പണം കൈമാറുവാൻ ശ്രദ്ധിക്കുക. ഇൻസ്റ്റഗ്രാം ടെലിഗ്രാം വാട്സ്ആപ്പ് എന്നിങ്ങനെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതാണ്. ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇര അവുകയാണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക.





