Kannur
പാപ്പിനിശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി കടയുടമ മരണപ്പെട്ടു..
3 Mar 20241 മിനിറ്റ് വായന
പാപ്പിനിശ്ശേരി : നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി കടയുടമ മരണപ്പെട്ടു. ഹാജി റോഡിൽ കച്ചവടം ചെയ്യുന്ന ഫള്ലൂഖ് എന്നവരാണ് മരണപ്പെട്ടത്.
കണ്ണൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം സംഭവിച്ചത്. ഗുരുതരമായ അവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ: ബക്കളം സ്വദേശി റാഷിദ
മക്കൾ :റസീൽ, ആമിന.





