Kannur
HomeNews

പ്രായപൂര്‍ത്തിയെത്താത്ത മകന്‍ സ്‌ക്കൂട്ടറോടിച്ചു, മാതാവിന് 55,000 പിഴ

25 Mar 20241 മിനിറ്റ് വായന
പ്രായപൂര്‍ത്തിയെത്താത്ത മകന്‍ സ്‌ക്കൂട്ടറോടിച്ചു, മാതാവിന് 55,000 പിഴ


തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ.

തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടില്‍ പി.റഹ്‌മത്തിന്റെ പേരിലാണ് പോലീസ് കേസെടുത്തത്.

റഹ്‌മത്തിന്റെ 14 കാരനായ മകന്‍ ഇന്നലെ ഉച്ചക്ക് കാക്കാഞ്ചാലില്‍ 12.15 ന് കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ സ്‌ക്കൂട്ടര്‍ ഓടിച്ചുവരുന്നതുകണ്ട്

തളിപ്പറമ്പ് ട്രാഫിക് യൂണിറ്റിലെ എസ്.ഐ ഷിബു.എഫ്.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍-59 പി-4289 നമ്പര്‍ സ്‌ക്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്.

ആര്‍.സി.ഉടമയും രക്ഷിതാവുമായ മാതാവ് റഹ്‌മത്തിന് 50,000 രൂപയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുംഉള്‍പ്പെടെ 55,000 രൂപയാണ് പിഴയായി ഈടാക്കുക.

കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയതായി പോലീസ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക