Kannur
HomeNews

ശസ്ത്രക്രിയ പിഴവ്; തിരുവങ്ങാട് സ്വദേശിക്ക് 4.12 ലക്ഷം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

1 Mar 20241 മിനിറ്റ് വായന
ശസ്ത്രക്രിയ പിഴവ്; തിരുവങ്ങാട് സ്വദേശിക്ക് 4.12 ലക്ഷം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്


തലശേരി:ശസ്ത്രക്രിയ പിഴവിൽ കൈക്ക് സ്വാധീനശേഷി കുറഞ്ഞുവെന്ന പരാതിയിൽ 4,12,514 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്.തിരുവങ്ങാട് സ്വദേശി മുണ്ടാരത്ത് പൊയിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. ചികിത്സിച്ച ഡോക്‌ടർമാരും ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയുമാണ് പിഴ തുക നൽകേണ്ടത്.

2020 ജനുവരി 5ന് കുളിമുറിയിൽ വഴുതി വീണ് എല്ല് പൊട്ടിയ ശേഷം ചികിത്സയ്ക്കായി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്നും ഡോ.രാജീവ് രാഘവൻ കീഹോൾ ശസ്ത്രക്രിയ നടത്തിയ ശേഷം കൈക്ക് സ്വാധീനശേഷി കുറഞ്ഞു എന്ന പരാതിയിലാണ് നടപടി.
ഡോ.രാജീവ് രാഘവൻ, ഡോ. ഇ.വി.അസീസ്, ആദ്യം ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രി എന്നിവർ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് രവി സുഷമ, മോളിക്കുട്ടി മാത്യു, കെ.പി.സജീപ്പ എന്നിവർ ഉത്തരവിട്ടത്. പരാതിക്കാനുവേണ്ടി അഡ്വ .കെ കെ ബാലാറാം ഹാജരായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക