Kannur
പ്ലസ് ടു പരീക്ഷ ഇന്ന് തുടങ്ങും,ജില്ലയിൽ പരീക്ഷയെഴുതുന്നത് 35,202 വിദ്യാർഥികൾ
1 Mar 20241 മിനിറ്റ് വായന
കണ്ണൂർ:ജില്ലയിൽ ഇത്തവണ പ്ലസ്‌ടു പരീക്ഷയെഴുതുന്നത് 35,202 വിദ്യാർഥികൾ. വെള്ളിയാഴ്ച തുടങ്ങുന്ന പരീക്ഷയിൽ റെഗുലർ വിഭാഗത്തിൽ 33,107 വിദ്യാർഥികളും ഓപ്പൺ വിഭാഗത്തിൽ 2095 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി വിഷയങ്ങളിലാണ് വെള്ളിയാഴ്ച പരീക്ഷ നടക്കുന്നത്.
പ്ലസ് വൺ പരീക്ഷയിൽ
34,034 പേരാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 32390 പേർ റെഗുലർ വിഭാഗത്തിലും 1644 പേർ ഓപ്പൺ വിഭാഗത്തിലുമാണ്. പാർട് രണ്ട് ലാംഗ്വേജ്, കംപ്യൂട്ടർ സയൻസ്, ഐടി വിഷയങ്ങളി ലാണ് പ്ലസ് വൺ പരീക്ഷ.
വിഎച്ച്എസ്‌സി പരീക്ഷകളും വെള്ളിയാഴ്ച തുടങ്ങും. 1389 ഒന്നാം വർഷ വിദ്യാർഥികളും 1358 രണ്ടാംവർഷ വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഹയർസെക്കൻഡറി, വിഎച്ച്എ സ്ഇ പരീക്ഷകൾ 26ന് പൂർത്തിയാകും.





