Kerala
സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ചുനടത്താന്‍ കേന്ദ്രകമ്മിറ്റി അംഗീകാരം നല്കി
8 Aug 20211 മിനിറ്റ് വായന

സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ചുനടത്താന്‍ കേന്ദ്രകമ്മിറ്റി അംഗീകാരം നല്കി. ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തുടക്കത്തില്‍ തന്നെ കേരള ഘടനം ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് അനൗദ്യോഗിക ധാരണയാകുകയും ചെയ്തിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തമിഴ്നാടായിരുന്നു നിര്‍ദേശങ്ങളില്‍ വന്ന മറ്റൊരു പേര്. എന്നാല്‍ കണ്ണൂരിന്റെ ചരിത്രപരവും സംഘടനാപരവുമായ ഘടകങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ജില്ലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ തീരുമാനിച്ചത്. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. 2012ല്‍ കോഴിക്കോട് വച്ച് സമ്മേളനം നടന്നതിനുശേഷം വിശാഖപട്ടണത്തും ഹൈദരാബാദിലും പാര്‍ട്ടി കോണ്‍ഗ്രസ് നടന്നിരുന്നു. സമ്മേളനത്തിനു മുന്‍പായി കീഴ്ഘടകങ്ങളുടെ സമ്മേളനങ്ങളുടെ സമയക്രമം ഉള്‍പ്പെടെ കേന്ദ്രകമ്മിറ്റി അറിയിക്കും. കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം ചുരുക്കിയാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.





