Kannur
കണ്ണൂർ ജില്ലയിലെ 11 റോഡുകളുടെ പ്രവർത്തികള്‍ക്ക് 30.7 കോടിയുടെ ഭരണാനുമതി
1 Mar 20241 മിനിറ്റ് വായന
കണ്ണൂർ മണ്ഡലത്തിലെ എളയാവൂർ അമ്പലം റോഡിന് നാല് കോടി, തലശ്ശേരി മണ്ഡലത്തിലെ ടെമ്പിള്‍ ഗേറ്റ് കന്നിച്ചിറ റോഡിന് 85 ലക്ഷം, തലശ്ശേരി ധർമ്മടം മണ്ഡലങ്ങളിലെ കാപ്പുമ്മല്‍ കതിരൂർ റോഡിന് 1.20 കോടി,
തലശ്ശേരിയിലെ എരഞ്ഞോളി നെട്ടൂർ റോഡിന് 1.45 കോടി, മാഹി ചൊക്ലി റോഡിന് 1.50 കോടി, തളിപ്പറമ്പിലെ ചിറക്കല്‍- കാട്ടാമ്പള്ളി- മയ്യില്‍- കൊളോളം റോഡിന് നാല് കോടി, പേരാവൂരിലെ ഇരിട്ടി- നെടുംപൊയില്‍ റോഡിന് അഞ്ച് കോടി,
പയ്യന്നൂർ മണ്ഡലത്തിലെ പാടിയോട്ടുചാല്‍-ചെറുപാറ- തിമിരി – പെരുമ്പടവ് റോഡിന് 4.50 കോടി അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിലെ ചിറക്കല്‍- കാട്ടാമ്പള്ളി- മയ്യില്‍- കൊളോളം റോഡിന് 2.70 കോടി,
കൂത്തുപറമ്പിലെ പുത്തൂർ-കൈവേലിക്കല്‍- നീലഗിരി- ചേരിക്കല്‍ റോഡിന് നാല് കോടി, തളിപ്പറമ്പിലെ ചിറവക്ക് രാജരാജേശ്വര ക്ഷേത്രം- ആടിക്കുംപാറ റോഡിന് 1.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്





