Kannur
HomeNews

സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലേർട്ട്

18 Mar 20241 മിനിറ്റ് വായന
സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലേർട്ട്


കണ്ണൂർ : ചൂട് കൂടുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 37°C വരെയുമാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക