Kannur
HomeNews

പയ്യന്നൂരില്‍ വീടുകൾ കുത്തി തുറന്ന് മോഷണം

19 Feb 20241 മിനിറ്റ് വായന
പയ്യന്നൂരില്‍ വീടുകൾ കുത്തി തുറന്ന് മോഷണം


പയ്യന്നൂര്‍: പയ്യന്നൂരില്‍ നാല് വ്യത്യസ്ത
സ്ഥലങ്ങളിൽ മോഷണം. കണ്ടോത്ത് ആയൂർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന ടി.കെ.രേഖയുടെ പൂട്ടിയിട്ട വീട് കുത്തിതുറന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തകർത്ത് മൂന്നേകാൽ പവൻ്റെ ആഭരണങ്ങളും ഡയമണ്ട് ആഭരണവും കവർന്നു. ഇന്ന് രാവിലെ വീട്ടുകാർ നാട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 2,55,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നപരാതിയിൽ പോലീസ് കേസെടുത്തു.

പുഞ്ചക്കാട്
പട്ടാപ്പകല്‍ നാടോടികളായ സംഘം വീട്ടിൽ മോഷണം നടത്തി വീട്ടിലെനിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു.
പുഞ്ചക്കാട് സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ പോള ഹൗസില്‍ മിഥുൻ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ മിഥുന്‍ ജോലിക്കായി പോകുകയും നഴ്‌സായി ജോലിചെയ്യുന്ന ഭാര്യ ആശുപത്രിയില്‍നിന്നും വന്ന് വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുന്ന സമയത്തായിരുന്നു മോഷണം.ഈ സമയം അമ്മയും അമ്മാമ്മയും തൊട്ടടുത്ത കടയിലും പോയിരിരുന്നു. നാടോടികളായ നാലുപേരടങ്ങുന്ന സംഘം വീടിൻ്റെ ഗേറ്റ് തുറന്ന് അകത്ത് കടന്ന് വാഹനങ്ങളുടെ ടൂള്‍സും പാര്‍ട്‌സുകളും ചെരിപ്പുകളും പുതിയ കുടയുമാണ് ചാക്കിൽ നിറച്ച് കടന്നുകളഞ്ഞത്. നാടോടികളായ നാലുപേര്‍ മോഷ്ടിച്ച സാധനങ്ങലുമായി കടന്നുകളയുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങളുള്‍പ്പെടെ പരാതിക്കാരൻ പയ്യന്നൂർ പോലീസിന് കൈമാറി.

കണ്ടോത്ത് കിസാൻ റോഡിന് സമീപത്തെ പൂട്ടിയിട്ട വീട്ടിലാണ് മോഷ്ടാക്കൾ എത്തിയത്. ഗെയിറ്റിൻ്റെ പൂട്ട് തകർത്ത ശേഷംവീട് കുത്തിതുറന്ന മോഷ്ടാവ് അകത്ത് കയറി മുറിയിലെസാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്.ശനിയാഴ്ച രാത്രിയിലാണ് സംഭവം.പണമോ സ്വർണ്ണമോ വീട്ടിൽ സൂക്ഷിച്ചിരുന്നില്ല. മോഷ്ടാവിന് കാര്യമായിട്ടൊന്നും കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. വീട്ടുടമയുടെ മകൾ
കിസാന്‍ റോഡിലെ ടി.ഇ.അഞ്ജുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കൊവ്വ പുറത്ത് പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിലാണ് മോഷണം നടന്നത്.വീടിൻ്റെ വാതിൽ കുത്തിതുറന്ന നിലയിലാണ് വീട്ടു സാധനങ്ങൾ മോഷണം പോയതായാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പയ്യന്നൂർ എസ്.ഐ.എം.കെ. രഞ്ജിത്തും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. നാടോടികളായ ആക്രി സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് അന്വേഷണം ഊർജിതമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക